മഹ്‍സൂസില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക ചെലവഴിക്കാന്‍ മികച്ച നിക്ഷേപ സാധ്യതകള്‍ തേടി മൂന്ന് പ്രവാസികള്‍

Published : Aug 24, 2022, 02:40 PM IST
മഹ്‍സൂസില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക ചെലവഴിക്കാന്‍ മികച്ച നിക്ഷേപ സാധ്യതകള്‍ തേടി മൂന്ന് പ്രവാസികള്‍

Synopsis

90-ാമത് മഹ്‍സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ‍ഡ്രോയില്‍ വിജയികളായ, ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള മൂന്ന് പ്രവാസികള്‍ ആകെ 300,000 ദിര്‍ഹമാണ് പങ്കിട്ടെടുത്തത്.

ദുബൈ: വെറും രണ്ട് വര്‍ഷം കൊണ്ട് 27 മള്‍ട്ടിമില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ മുന്‍നിര നറുക്കെടുപ്പായ മഹ്‍സൂസ്, 2022 ഓഗസ്റ്റ് 20 ശനിയാഴ്ച നടന്ന 90-ാമത് നറുക്കെടുപ്പിലൂടെ കൂടുതല്‍ പേരുടെ ജീവിതങ്ങളില്‍ മാറ്റം കൊണ്ടുവന്നു.

10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശികളാരും ഉണ്ടായിരുന്നില്ലെങ്കിലും 15 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 66,666 ദിര്‍ഹം വീതമാണ് നേടിയത്.

ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള ഡേവിഡ്, റോബര്‍ട്ട് എന്നിവരും ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റെഫാനസും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി. സമര്‍ത്ഥമായ നിക്ഷേപങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് മൂവരും ഇപ്പോള്‍.

യാത്രാപ്രേമിയായ 39 വയസുകാരന്‍ ഡേവിഡ് ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം ഒരു ബാങ്കില്‍ ഐ.ടി മാനേജരായി ജോലി ചെയ്യുന്നു. 2021 ഓഗസ്റ്റ് മുതല്‍ അദ്ദേഹം വെറും നാല് തവണ മാത്രമാണ് മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സമയത്തെ വിജയം അദ്ദേഹത്തിന് അവിശ്വസനീയമായിത്തോന്നി.

വലിയ തുകയ്‍ക്കുള്ള ഈ സമ്മാനം ലഭിച്ചെന്ന വിവരമറിഞ്ഞതോടെ സന്തോഷവാനായ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, "ഏറെ ആഹ്ളാദത്തിലാണ് ഞാന്‍. മഹ്‍സൂസിലൂടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്കും എന്റെ കുടുംബത്തിനും ഈ വിജയത്തിലൂടെ ബോധ്യപ്പെട്ടു. 100,000 ദിര്‍ഹത്തിന്റെ സമ്മാനം കൈയില്‍ വരുന്നതുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിക്ഷേപ സാധ്യതകള്‍ ഇനിയും ആലോചിക്കേണ്ടതുണ്ട്" - അദ്ദേഹം പറഞ്ഞു.

അമേച്വര്‍ കവിയും രണ്ട് കുട്ടികളുടെ പിതാവുമായ ഇന്ത്യക്കാരന്‍ റോബര്‍ട്ട് ഇരുപത് വര്‍ഷത്തിലധികമായി യുഎഇയില്‍ താമസിക്കുകയാണ്.  ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായി ജോലി ചെയ്യുന്ന ഈ 55 വയസുകാരനാണ് മഹ്‍സൂസിന്റെ 90-ാമത് റാഫിള്‍ ഡ്രോ വിജയികളിലൊരാള്‍.

എല്ലാ ആഴ്ചയും മഹ്‍സൂസില്‍ കൃത്യമായി പങ്കെടുക്കുന്ന അദ്ദേഹം പക്ഷേ ഈ വിജയം പ്രതീക്ഷിച്ചില്ല. എന്താണ് സംഭവിച്ചതെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. "2021 ഒക്ടോബര്‍ മുതല്‍ മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍, ഈ വിജയത്തില്‍ ഏറെ ആവേശഭരിതനാണ് ഞാന്‍. ഈ വിജയം എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെങ്കിലും, പണം എങ്ങനെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല".

ഒരു പെണ്‍കുട്ടിയുടെ പിതാവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്റ്റെഫാനസാണ് റാഫിള്‍ ഡ്രോയിലെ മൂന്നാമത്തെ വിജയി. 49 വയസുകാരനായ അദ്ദേഹം 2020 ഡിസംബര്‍ മുതല്‍ മഹ്‍സൂസ് നറുക്കെടുപ്പില്‍ എല്ലാ ആഴ്ചയും കൃത്യമായി പങ്കെടുക്കുകയാണ്. "വലിയ ഈ വിജയം തീര്‍ച്ചയായും എന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. നറുക്കെടുപ്പില്‍ ഞാന്‍ സ്ഥിരമായി പങ്കെടുത്തിരുന്നു, എന്നാല്‍ വിജയമാവട്ടെ തികച്ചും അപ്രതീക്ഷിതവും. മഹത്തായ ഈ സമ്മാനത്തിന് ഞാന്‍ മഹ്‍സൂസിനോട് നന്ദി അറിയിക്കുന്നു" - സ്റ്റെഫാനസ് പറഞ്ഞു.

അറബിയിൽ 'ഭാഗ്യം' എന്ന് അർത്ഥം വരുന്ന മഹ്‍സൂസ്, ഓഗസ്റ്റില്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഒരു ഭാഗ്യപരീക്ഷണം നടത്താന്‍ കൂടി അവസരം നല്‍കുകയാണ്. മഹ്‌സൂസിന്റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനും ഓഗസ്റ്റ് മാസത്തില്‍ അവസരമുണ്ട്. 2022 സെപ്തംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ്. 

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത്, 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്കുള്ള ഓരോ എന്‍ട്രി ലഭിക്കുകയും അതിലൂടെ  10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. ഒപ്പം ഓരോ ആഴ്‍ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കും. 

നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ