ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

Published : Jul 23, 2022, 10:18 PM ISTUpdated : Jul 23, 2022, 10:22 PM IST
 ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

Synopsis

കിഴക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അബുദാബി: ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎഇയിലും പ്രകമ്പനം. നേരിയ ചലനം അനുഭവപ്പെട്ടതായി ജനങ്ങള്‍. ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ നേരിയ ചലനം അനുഭവപ്പെട്ടു. 

കിഴക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. 

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

ദുബൈ: ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ ഏഴ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തെരുവ് യുദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ആഫ്രിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ലഹളകളില്‍ ഏര്‍പ്പെടരുതെന്നും അവ എമിറേറ്റിന്റെ പൊതുസുരക്ഷയെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അവയുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം ഇവ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഇത്തരം വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.

ഭര്‍ത്താവിന്റെ കച്ചവടം പൊട്ടിയപ്പോള്‍ ഷെഫ് കോട്ടണിഞ്ഞ പ്രവാസി വീട്ടമ്മ

പ്രകോപനപരമായ വാര്‍ത്തകളോ, ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതോ ജനങ്ങളില്‍ ഭീതി ഉളവാക്കുന്നതോ ദേശീയ താത്പര്യത്തിനും ദേശീയ സമ്പദ്‍വ്യവസ്ഥയ്ക്കും എതിരായതോ ആയ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കുമെന്നാണ് നിയമം. കഴിഞ്ഞയാഴ്ച റാസല്‍ഖൈമയിലെ ഒരു മാളിലും സമാനമായ തരത്തിലുള്ള അടിപിടിയുണ്ടായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം