Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

  റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അല്‍-അഹമ്മദി ഗവര്‍ണറേറ്റിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയ്ക്ക് സമീപമാണ്.

earthquake recorded in Kuwait
Author
Kuwait City, First Published Jul 17, 2022, 9:22 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.36നാണ് ഭൂചലനമുണ്ടായത്.  റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അല്‍-അഹമ്മദി ഗവര്‍ണറേറ്റിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയ്ക്ക് സമീപമാണ്. ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെഎന്‍എസ്എന്‍) അറിയിച്ചു.

ഇറാനില്‍ ഭൂചലനം; യുഎഇയില്‍ രണ്ട് തവണ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു

കുവൈത്തില്‍ ഇന്ധനവില വര്‍ധിക്കില്ല

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിലവര്‍ധനവിനൊപ്പം കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍. ബജറ്റ് കമ്മി നികത്താന്‍ കുവൈത്ത് ഇന്ധനവില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും തല്‍ക്കാലം ഇതു വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. 

രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുടെ ശുപാര്‍ശ നടപ്പാക്കില്ലെന്നും ഇന്ധനവില വര്‍ധന അജണ്ടയില്‍ ഇല്ലെന്നും സര്‍ക്കാര്‍ സബ്‌സിഡി അവലോകന സമിതി വ്യക്തമാക്കി. ലോകത്തില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. 

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

ഇന്ത്യന്‍ രൂപ  എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരായ മൂല്യം 0.17 ശതമാനം ഇടിഞ്ഞ് 79.90 എന്ന നിലയിലെത്തിയിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു. 

അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 26, 27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ 79.64 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.77 എന്ന നിലയിലേക്ക് താഴ്‍ന്നു.

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 21.66 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. 21.72ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് രണ്ട് പൈസ കൂടി താഴ്‍ന്നാണ് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയത്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ  20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.74 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി.

സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.95 രൂപയും കുവൈത്ത് ദിനാറിന് 259.42 രൂപയും ബഹ്റൈന്‍ ദിനാറിന് 212.58 രൂപയും ഒമാനി റിയാലിന് 207.88 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ പൊതുവേ പ്രവാസികളുടെ തിരക്കേറി.

Follow Us:
Download App:
  • android
  • ios