
അബുദാബി: യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (compensation) നല്‍കാന്‍ കോടതി ഉത്തരവ്. ട്രക്കിന് പിന്നില്‍ നമസ്‌കരിക്കുന്നതിനിടെയാണ് തൊഴിലാളിയെ ട്രക്ക് ഇടിച്ചത്. ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ (Ras Al Khaimah ) സിവില്‍ കോടതി ഉത്തരവിട്ടു.
മരിച്ച തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഏക രക്ഷാധികാരി എന്ന നിലയില്‍ ഇരയുടെ ഭാര്യയ്ക്ക് പ്രതികള്‍ 30,000 നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് തൊഴിലാളിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഏഷ്യക്കാരനായ തൊഴിലാളിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ ഏക ആശ്രയമായിരുന്ന ഗൃഹനാഥന്റെ മരണം മൂലമുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അപകടമുണ്ടായത് റോഡില്‍ അല്ലെന്നും അത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സ്ഥലം അല്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി വാദിച്ചത്. എന്നാല്‍ കേസ് പരിഗണിച്ച കോടതി ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ബാല്‍ക്കണിയില്‍ നിന്ന് യുവതികള്‍ ചാടിയ സംഭവം : രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
ദുബൈ: അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ (Illegal Massage Centre) പൊതുജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കാന്‍ കാമ്പയിനുമായി ദുബൈ പൊലീസ് (Dubai Police). ഇത്തരം സെന്ററുകളില്‍ സേവനങ്ങള്‍ തേടി പോകുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും (combating illegal activities) സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും (ensuring the safety and security) ഇതിലൂടെ ലക്ഷ്യമിടുന്നതായി പൊലീസ് അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനും അവയുടെ പ്രവര്‍ത്തനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. മസാജ് സെന്ററുകളുടെ പരസ്യം പ്രിന്റ് ചെയ്‍ത കാര്‍ഡുകള്‍ വാഹനങ്ങളില്‍ നിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ നിയമ വിരുദ്ധമായ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, പലപ്പോഴും പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ കൂടിയുള്ളവയാണ്. ഇത്തരത്തിലുള്ള സംസ്‍കാര ശൂന്യമായ പ്രവര്‍ത്തനത്തിന് ദുബൈ പൊലീസ് അറുതി വരുത്തുകയാണ്. വാഹനം ഓടിക്കുന്നവര്‍ക്ക് അപകടങ്ങളുണ്ടാക്കുന്നതിന് പുറമെ മനോഹരമായ നിരത്തുകളെ മലിനമാക്കുകയും ചെയ്യുന്നുണ്ട് ഇത്തരക്കാരെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത മസാജ് സെന്ററുകളുമായി ബന്ധപ്പെടുന്ന പൊതുജനങ്ങള്‍ക്കും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന പൊതുജനങ്ങള്‍ അത്തരം പ്രവൃത്തികളുടെ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കൂടി ഉത്തരവാദികളായിരിക്കും. പലപ്പോഴും ഇത്തരം സെന്ററുകളില്‍ പോകുന്നവര്‍ തട്ടിപ്പിന് ഇരയാവാറാണ് പതിവെന്നും ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ