അനധികൃതമായി ജോലി ചെയ്ത 20 പ്രവാസികളെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Oct 2, 2019, 12:30 PM IST
Highlights

മസ്കത്തില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനിടെ 20 പ്രവാസികളെ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ പിടികൂടി. നിയമലംഘകര്‍ക്കായി വ്യാപക പരിശോധനയാണ് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തുന്നത്.

മസ്കത്ത്: ഒമാനില്‍ അനധികൃതമായി ജോലി ചെയ്തതിന്റെ പേരില്‍ 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റസ്റ്റോറന്റുകളിലും കഫേകളിലും അനധികൃതമായി ജോലി ചെയ്തിരുന്നവര്‍, മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ കാറുകളില്‍ യാത്രക്കാരെ കയറ്റിയ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.  കഴിഞ്ഞ ദിവസം തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 24 പ്രവാസികളെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 18 പേരും ഗാര്‍ഹിക തൊഴിലാളികളായിരുന്നു.

click me!