തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; 24 ഓണ്‍ലൈന്‍ പരസ്യദാതാക്കള്‍ക്ക് പിഴ

By Web TeamFirst Published Oct 1, 2022, 3:20 PM IST
Highlights

തെറ്റിദ്ധരിപ്പിക്കുന്നതും ആളുകളെ വഞ്ചിക്കുന്ന തരത്തിലുമുള്ള പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

റിയാദ്: സൗദി അറേബ്യയില്‍ ഇ കൊമേഴ്‌സ് നിയമം ലഘിച്ച 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 14 സ്ത്രീകളും ഉള്‍പ്പെടും. സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവര്‍ നിയമലംഘനം നടത്തിയത്. 

തെറ്റിദ്ധരിപ്പിക്കുന്നതും ആളുകളെ വഞ്ചിക്കുന്ന തരത്തിലുമുള്ള പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പരസ്യങ്ങളിലൂടെ തെറ്റായ അവകാശവാദങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്. വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്ക് ഇ കൊമേഴ്‌സ് നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. 

Read More:  സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവര്‍ഷം, ലൈംഗികച്ചുവയോടെ സംസാരിച്ചു; യുവാവ് അറസ്റ്റില്‍

വയോധികയുടെ മൃതദേഹം കണ്ടെത്തിയത് ഫ്രിഡ്ജില്‍ നിന്ന്, ഉറങ്ങുകയാണെന്ന് ബന്ധുക്കളോട് നുണ; യുവാവ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ വയോധികയുടെ മൃതദേഹം ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പേരമകന്‍ പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം.  എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകനാണ് അറസ്റ്റിലായത്. മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. മുത്തശ്ശി ഉറങ്ങുകയാണെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പലതവണ ഇത് ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു.

Read More : കൈക്കൂലി, അധികാര ദുർവിനിയോഗം; 97 പേർ കൂടി അറസ്റ്റിലായതായി 'നസ്ഹ'

സുരക്ഷാ വകുപ്പുകളെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ യുവാവിനെ വീട്ടിനുള്ളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിടികൂടുമ്പോള്‍ മാനസിക നില തകരാറിലായ നിലയിലായിരുന്നു ഇയാളെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. 

 

click me!