
കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഫാര്‍മസിസ്റ്റായ ഭര്‍ത്താവിനെ ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ എതിര്‍ത്ത യുവതി, തന്റെ പിതാവിനെയും സഹോദരന്മാരെയും മറ്റും ഈ വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന് ഇവര്‍ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ച യുവാവിനെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്‍മുമ്പിലാണ് കൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരി മരിച്ച നിലയില്‍
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം യുവതിക്കും കുടുംബത്തിനും എതിരെ രംഗത്ത് എത്തിയിരുന്നു. രണ്ടാം വിവാഹം വേര്‍പെടുത്താനും ആദ്യ ഭാര്യക്ക് അനുകൂലമായി ചില പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കാനും യുവാവിനെ ഇവര്‍ നിര്‍ബന്ധിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചു.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം യുവതിയും കുടുംബവും ആശുപത്രിയിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യുവതിയുടെയും കുടുംബത്തിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി പ്രതികള്‍ സമ്മതിച്ചത്.
(ഫോട്ടോ- കൊല്ലപ്പെട്ട യുവാവ്)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ