
മസ്‌കറ്റ്: ഒമാനില്‍ പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.
തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച് കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ചത് 18 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
കൃഷിയിടത്തില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്.
Read Also - പെര്‍മിറ്റ് ഇല്ല, അപ്പാര്‍ട്ട്‌മെന്റില്‍ മെഡിക്കല്‍ പ്രാക്ടീസ്; വ്യാജ ഡോക്ടര്‍ പിടിയില്‍
അതേസമയം മയക്കുമരുന്നു കേസുകളില്‍ രാജ്യത്ത് അറസ്റ്റ് തുടരുകയാണ്. ഹാഷിഷ്, ആംഫെറ്റാമൈൻ, മയക്കുമരുന്ന് ഗുളികകൾ എന്നിവ വിൽക്കാൻ ശ്രമിച്ചതിന് ഖസീം പ്രവിശ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഓഫീസർ കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈനും ഖാത്തും വിൽക്കാൻ ശ്രമിച്ചതിന് രണ്ട് പേരെ ജിസാനിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും വൻതുകയും കണ്ടെത്തിയിട്ടുണ്ട്.
ജിസാൻ മേഖലയിലെ അൽ അർദ സെക്ടറിൽ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് സംഘം 475 കിലോഗ്രാം ഖത്ത് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തി. അസീർ മേഖലയിൽ 39.6 കിലോ ഹാഷിഷ് വിൽക്കാൻ ശ്രമിച്ചതിനും തോക്കുകളും വെടിക്കോപ്പുകളും കൈവശം വച്ചതിനും രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത എല്ലാ ലഹരി വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
Read Also - കടുത്ത ശ്വാസംമുട്ടല്‍; 49കാരന്റെ എക്‌സ് റേ പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ