തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.
റിയാദ്: കടുത്ത ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ 49 കാരനെ എക്‌സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കണ്ടത് കാറിന്റെ താക്കോല്‍. ശ്വാസനാളത്തില്‍ കുടുങ്ങിയ നിലയിലാണ് താക്കോല്‍ കണ്ടത്. സൗദി അറബ്യേയിലാണ് സംഭവം ഉണ്ടായത്.
ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതോടെയാണ് 49 കാരന്‍ സൗദിയിലെ അല്‍ ഖുന്‍ഫുധാ ഗവര്‍ണറേറ്റിലെ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ കാറിന്റെ താക്കോല്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.
താക്കോല്‍ വായിലിട്ട് വെറുതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ വിഴുങ്ങിപ്പോയതാണെന്ന് 49കാരന്‍ പിന്നീട് ഡോക്ടര്‍മാരോട് പറഞ്ഞു. ഹൃദ്രോഗി കൂടിയായത് കൊണ്ട് ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ നിന്നും താക്കോലെടുക്കുന്നത് സങ്കീര്‍ണമായി. പിന്നീട് എന്‍ഡോസ്‌കോപ്പി നടത്തി. ലാപ്രോസ്‌കോപ്പി വഴി താക്കോല്‍ അപകടമൊന്നും കൂടാതെ പുറത്തെടുക്കുകയായിരുന്നു. വിജയകരമായി താക്കോല്‍ പുറത്തെടുക്കാനായി. ആരോഗ്യനില സാധാരണനിലയിലാകുന്നത് വരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് 49കാരന്‍.

Read Also - ഒരാഴ്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു
കുഴല്‍ക്കിണറില്‍ വീണ് പ്രവാസിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ നൂറ്റി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു. മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് ദാരുണ സംഭവം ഉണ്ടായത്.
140 മീറ്റര്‍ 35 സെന്റീമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ നിന്നും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കിണറിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും, ഓക്‌സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യക്കാരന്‍ കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കിണറില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

