ആവശ്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് ഇയാള്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തിയത്. ഒരു അപ്പാര്‍ട്ട്‌മെന്റാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഖൈത്താന്‍ പ്രദേശത്ത് നിന്നാണ് കുറ്റാന്വേഷണ വകുപ്പിലെ ആന്റി മണി ലോണ്ടറിങ് ക്രൈംസ് വിഭാഗം ഇയാളെ പിടികൂടിയത്. ആവശ്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് ഇയാള്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തിയത്. ഒരു അപ്പാര്‍ട്ട്‌മെന്റാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉപകരണങ്ങളും ഇ​യാ​ളി​ൽ​ നി​ന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ വ്യാജ ഡോക്ടറെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുറ്റവാളികളെയും നിയമലംഘകരെയും പിടികൂടാനുള്ള പരിശോധനകള്‍ കുവൈത്തില്‍ വ്യാപകമായി തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also -  മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് തുടരുന്നു

കുവൈത്തില്‍ അടുത്തിടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ എട്ടു പ്രവാസികളും അറസ്റ്റിലായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്ന കേസിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പിടിയിലായത്. മഹ്ബൂല മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു, ആളുകളുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ബന്ധപ്പെട്ട് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പണം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More - ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..