Covid - 19 : സൗദി അറേബ്യയിൽ വീണ്ടും രണ്ട് കൊവിഡ് മരണം

By Web TeamFirst Published Nov 27, 2021, 9:39 PM IST
Highlights

സൗദി അറേബ്യയിൽ  29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 40 പേർ സുഖം പ്രാപിച്ചു. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ (covid death) എണ്ണത്തിൽ നേരിയ വർധന. കുറച്ചുനാളായി പ്രതിദിന മരണസംഖ്യ ഒന്നായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്ന് രാജ്യത്താകെ കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം 29 പേർക്ക് കൂടി കൊവിഡ് ബാധ (New infections) പുതിയതായി സ്ഥിരീകരിച്ചു. 40 രോഗബാധിതർ സുഖം പ്രാപിച്ചതായും (covid recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. 

രാജ്യത്ത് ആകെ 31,055,094 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,671 ആയി. ഇതിൽ 538,824 പേരും സുഖം പ്രാപിച്ചു. ആകെ 8,832 പേർ മരിച്ചു. 2,015 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 47,278,830 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,572,011 എണ്ണം ആദ്യ ഡോസ് ആണ്. 22,361,856 എണ്ണം സെക്കൻഡ് ഡോസും. 1,717,720 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 344,963 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം : റിയാദ് - 11, ജിദ്ദ - 7, മദീന - 2, മക്ക - 2, മറ്റ് ഏഴ് സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. 

click me!