കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്‌സൈല്‍ ബീച്ചില്‍ എട്ട് ഇന്ത്യക്കാരാണ് തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ ഉടനടി രക്ഷിച്ചു. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.

സലാല: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഹം അറിയിച്ചു. 

കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്‌സൈല്‍ ബീച്ചില്‍ എട്ട് ഇന്ത്യക്കാരാണ് തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ ഉടനടി രക്ഷിച്ചു. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്. അഞ്ചുപേരെയാണ് കാണാതായത്. കാണാതായ അഞ്ചുപേരില്‍ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. 

അവധിദിവസത്തെ സന്തോഷം മായ്ച്ച് കൂറ്റന്‍ തിരമാല; സലാലയില്‍ കുട്ടികള്‍ കടലില്‍ വീഴുന്നതിന്റെ വീഡിയോ

യുഎഇയില്‍ നിന്നും അവധി ആഘോഷിക്കാനായി ഒമാനിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. 30 അംഗ പ്രത്യേക റെസ്‌ക്യൂ ടീമാണ് തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

ഒമാനില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സലാലയിലെ മുഗ്‌സൈല്‍ ബീച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കും.

ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്