ഒമാനില്‍ മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടു വിദേശ തൊഴിലാളികൾ മരണപ്പെട്ടു

By Web TeamFirst Published Jul 25, 2020, 3:31 PM IST
Highlights

വെള്ളിയാഴ്ച രാത്രിയായിയിരുന്നു അപകടമെന്ന്  റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. 

മസ്‍കത്ത്: മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. മരണപ്പെട്ടവര്‍ ഏഷ്യൻ വംശജരായ തൊഴിലാളികളാണ്. വെള്ളിയാഴ്ച രാത്രിയായിയിരുന്നു അപകടമെന്ന്  റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. അപകട സാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് നിർമാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

إنهيار حفريات على عمال أثناء عمليات الحفر في ولاية نتج عنها وفاة شخصين من جنسية آسيوية حيث استمرت عمليات البحث عنهم لعشر ساعات متواصلة. pic.twitter.com/0OF5dDKXfU

— الدفاع المدني والإسعاف - عُمان (@PACDAOman)
click me!