
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി ഹാഷിം കാട്ടൂക്കാരൻ റഹീം (34), മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഖാൻ റിയാസ് ഷഹബാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
നാല് ദിവസം മുമ്പ് രാത്രിയാണ് അപകടം. എതിർ ദിശകളിൽനിന്ന് വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. റഫ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പരിക്കേറ്റ രണ്ടുപേരും. ഹാഷിം അബോധാവസ്ഥയിലാണെന്നും വെൻറിലേറ്ററിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നറിയുന്നത്.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ - ബീന മുരുകൻ, മക്കൾ - എം.ബി. ഗോകുൽ, എം.ബി. ഗായത്രി. പരേതരായ പ്രഭാകരൻ, ശാരദ എന്നിവരാണ് മാതാപിതാക്കൾ. രമേശ്, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്. മറ്റ് സഹോദരങ്ങൾ - രാമാകുമാരി, രാധാകൃഷ്ണൻ, രതീഷ്. ബുധനാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ സഹോദരന്മാരോടൊപ്പം സാമൂഹിക പ്രവർത്തകൻ ഷാജഹാൻ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam