മനാമയിലെ കുവൈത്ത് എംബസിയില്‍ ജീവനക്കാരനായിരുന്ന ഷമീര്‍ ബാവയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍, മാള, കൊച്ചുകടവ് കടപ്പറമ്പില്‍ ബാവയുടെ മകന്‍ ഷമീര്‍ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈത്ത് എംബസിയില്‍ ജീവനക്കാരനായിരുന്ന ഷമീര്‍ ബാവയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ - സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read also: മലയാളി റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
റിയാദ്: സൗദി തലസ്ഥാനത്തെ വാദിലബനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. മുസാഹ്മിയയിൽ നിന്നും റിയാദിലേക്ക് വരുന്നവഴി വാഹനം ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം. 

കഴിഞ്ഞ എട്ടുവർഷമായി ബദീഅയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന മണികണ്ഠൻ, കാസർകോട് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ - രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Read also:  മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു