
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനപകടത്തിൽ രണ്ട് വയുസകാരനുൾപ്പടെ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. അൽ ഹസയിൽ നിന്നും മദീനയിലേക്ക് യാത്ര തിരിച്ച മധുര സ്വദേശികളായ 10 അംഗ കുടംബമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹയസ് വാൻ മറിഞ്ഞാണ് അപകടം.
മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്ചത്. എട്ടുപേർ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രി യാത്ര തിരിച്ച ഇവർ ഒരു മണിക്കൂർ പിന്നിട്ട് ഖുറൈസ് പട്ടണത്തിന് സമീപമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇസാൽ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീൽ മുസ്തഫ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. കഴിഞ്ഞ റമദാനിൽ സന്ദർശന വിസയില്‍ സൗദി അറേബ്യയില്‍ എത്തിയവരാണ് മരിച്ചവർ. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദി അറേബ്യയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read also: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മുങ്ങിമരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ