
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുടെ ശ്രമം തകർത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രാദേശിക വിപണി ലക്ഷ്യമിട്ടെത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടുകയും രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ ഈ ഓപ്പറേഷനിൽ ഷുവൈഖ്, കൈഫാൻ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
നദത്തറ കുഞ്ഞിമരക്ക കബീർ, സായിക് ഹുസൈൻ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായ ഇന്ത്യക്കാർ. അധികൃതർ നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം ഹെറോയിൻ, 8 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് (ഷാബു) എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് വിതരണത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഇലക്ട്രോണിക് തൂക്ക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അധികാരികൾക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam