ശക്തമായ തിരമാല, കടലിൽ ഇറങ്ങരുതെന്ന് പറഞ്ഞ ലൈഫ് ഗാർഡിനെ മർദ്ദിച്ചു, വീഡിയോ വൈറലായി, ടൂറിസ്റ്റുകൾക്ക് രണ്ട് ലക്ഷം ബാത്ത് പിഴ

Published : Aug 29, 2025, 04:48 PM IST
kuwaiti tourists attacked lifeguards on thailand

Synopsis

ശക്തമായ തിരമാലകളെത്തുടർന്ന് കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയതിനാണ് ലൈഫ് ഗാർഡിന് നേരെ ആക്രമണമുണ്ടായത്.

കുവൈത്ത് സിറ്റി: തായ്‍ലൻഡിലെ ഫുക്കറ്റിലെ നായ് ഹാർൺ ബീച്ചിൽ ലൈഫ് ഗാർഡിനെ ക്രൂരമായി മർദ്ദിച്ച കുവൈത്തി വിനോദസഞ്ചാരികൾ നഷ്ടപരിഹാരമായി 200,000 ബാത്ത് നൽകാൻ സമ്മതിച്ചു. ശക്തമായ തിരമാലകളെത്തുടർന്ന് കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയതിനാണ് ലൈഫ് ഗാർഡിന് നേരെ ആക്രമണമുണ്ടായത്.

റെഡ് ഫ്ലാഗുകൾ ഉപയോഗിച്ച് ബീച്ച് അടച്ചതായി സൂചിപ്പിച്ചിട്ടും വിനോദസഞ്ചാരികൾ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ശക്തമായ തിരമാലകളുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡ് വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, അവർ മുന്നറിയിപ്പ് അവഗണിക്കുകയും ലൈഫ് ഗാർഡിനോട് തട്ടിക്കയറുകയും, തുപ്പുകയും, മർദ്ദിക്കുകയും ചെയ്തു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ലൈഫ് ഗാർഡിന് പരിക്കേറ്റു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ