
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് തീകൂട്ടിയതാണ് അപകട കാരണമായത്.
മുറിക്കുള്ളില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. വീട്ടുജോലിക്കാരികളെ കാണാതായപ്പോഴാണ് താന്‍ അന്വേഷിച്ചതെന്ന് സ്‍പോണ്‍സര്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും താമസിച്ചിരുന്ന മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷപ്പുക ശ്വസിച്ചതാണ് മരണ കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam