കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം, രണ്ട് മലയാളികൾ മരിച്ചു

Published : Nov 12, 2025, 02:04 PM IST
malayalis died in kuwait

Synopsis

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്.

തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാര്‍ തൊഴിലാളികളായിരുന്നു. മൃതദേഹം ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ കൃത്യമായ കാരണത്തെ കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണീരോടെ വിടചൊല്ലി കുവൈത്ത്; അഗ്നിബാധയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു
ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ