
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. അഞ്ച് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇവരില്‍ 5 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
Read Also - കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്
പിറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ