സൗദി അറേബ്യയിൽ ഇന്ന് രണ്ട് കൊവിഡ് മരണം; 45 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Nov 2, 2021, 10:22 PM IST
Highlights

സൗദി അറേബ്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗ ബാധിതരുടെ എണ്ണം 5,48,711 ആയി. ഇതിൽ 5,37,653 പേരും സുഖം പ്രാപിച്ചു. ആകെ 8,798 പേർ മരിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി  മരിച്ചു. ആരോഗ്യമന്ത്രാലയം (Health ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് പുതുതായി 45 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 48 പേർ സുഖം പ്രാപിച്ചു (covid recovery). രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 39,750 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. 

സൗദി അറേബ്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗ ബാധിതരുടെ എണ്ണം 5,48,711 ആയി. ഇതിൽ 5,37,653 പേരും സുഖം പ്രാപിച്ചു. ആകെ 8,798 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 59 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,070,114 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,234,123 എണ്ണം ആദ്യ ഡോസ് ആണ്. 21,578,744 എണ്ണം സെക്കൻഡ് ഡോസും. 1,702,235 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 257,269 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി.
 

click me!