ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണത്തിലും വര്‍ധന

Published : May 20, 2020, 10:08 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണത്തിലും വര്‍ധന

Synopsis

ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയൊമ്പതായി. 

മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഇന്ന് രണ്ട് സ്വദേശികള്‍ കൂടി മരിച്ചു. 66ഉം 70ഉം വയസ്സുള്ള രണ്ട് സ്വദേശികള്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയൊമ്പതായി. 

ഒമാനില്‍ ഇന്ന് 372 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 152 സ്വദേശികളും 220 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043ലെത്തിയെന്നും 1661 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ
'പറന്നിറങ്ങി സൈനികർ', ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യം, റഷ്യയുടെ നിഴൽ കപ്പലിൽ സൈനിക നീക്കം, എണ്ണ ടാങ്കർ പിടിച്ചെടുത്തു