സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം

By Web TeamFirst Published Apr 30, 2022, 8:57 PM IST
Highlights

ആകെ രോഗമുക്തരുടെ എണ്ണം 741,673 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,088 ആയി. രോഗബാധിതരില്‍ 3,250 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. 90 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 133 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,011 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 741,673 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,088 ആയി. രോഗബാധിതരില്‍ 3,250 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 9,608 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

ജിദ്ദ 25, മദീന 17, റിയാദ് 16, മക്ക 14, ദമ്മാം 5, തായിഫ് 4, അബഹ 2, ജീസാന്‍ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,299,070 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,436,141 ആദ്യ ഡോസും 24,773,824 രണ്ടാം ഡോസും 13,089,105 ബൂസ്റ്റര്‍ ഡോസുമാണ്.
 

click me!