
ഷാര്‍ജ: പുതിയ ലഘു വാഹനങ്ങള്‍ക്കായി രണ്ടു വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ലൈസന്‍സ്(മുല്‍ക്കിയ) സംവിധാനം ഷാര്‍ജയില്‍ ആരംഭിച്ചു. പൊലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഈ കാലയളവില്‍ സാധുതയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍ മാത്രമെ മുല്‍ക്കിയ രണ്ടു വര്‍ഷത്തേക്ക് ലഭിക്കൂ. പൗരന്മാര്‍ക്കും വിദേശികള്‍ക്കും മികച്ച സേവനം സമയനഷ്ടമില്ലാതെ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേവനം ലഭിക്കുന്നതിന് വാഹന ഉടമ രണ്ടുവര്‍ഷത്തേക്ക് സാധുതയുള്ള ഇന്‍ഷുറന്‍സ് രേഖ ഹാജരാക്കേണ്ടതാണെന്ന് വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അല്‍ കൈ ചൂണ്ടിക്കാട്ടി.
വിദേശത്ത് കുടുങ്ങിയ പ്രവാസി അധ്യാപകരുടെ വിസ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam