
ദമ്മാം: മലയാളിയായ രണ്ടുവയസുകാരി സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.
ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റാനയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീവ്ര ശ്രമത്തിനൊടുവില്‍ ഇന്ന് രാവിലെ മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങുകയായിരുന്നു. സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.
കെട്ടിടത്തിൽനിന്നു വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കെട്ടിടത്തിൽനിന്നു വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: വിശ്രമിക്കുന്നതിനായി വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ കാൽ വഴുതി വീണ് മരണപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വർഷമായി നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ് നല്ലപോച്ചയിൽ യശോദരൻ - കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ - അമ്പിളി. മക്കള്‍ - അനുരൂപ്, അസിൻരൂപ.
സൗദി അറേബ്യയിലെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇഖാമ കഴിഞ്ഞ നാലു വർഷമായി പുതുക്കിയിട്ടുണ്ടായിരുന്നില്ല. കൂടാതെ പാസ്‌പോർട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. നിരവധി നിയമകുരുക്കുകൾ ഉണ്ടായിരുന്ന വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നൽകിയത്. കുടുംബ സുഹൃത്ത് ഉദയൻ, ദമാമിലെ മറ്റു സുഹൃത്തുക്കൾ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തെ കുടുംബ സുഹൃത്ത് ഉദയൻ അനുഗമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ