രണ്ട് വയസ്സുകാരന്‍ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തു; അച്ഛന് ലഭിച്ചത് 60 ലക്ഷം രൂപ

Published : Apr 24, 2022, 03:30 PM IST
രണ്ട് വയസ്സുകാരന്‍ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തു; അച്ഛന് ലഭിച്ചത് 60 ലക്ഷം രൂപ

Synopsis

108475 എന്ന ടിക്കറ്റ് നമ്പരാണ് താരിഖിനെ വിജയിയാക്കിയത്. ഇതേ ടിക്കറ്റ് ബിഗ് ടിക്കറ്റ് ഡ്രമ്മിലേക്ക് നിക്ഷേപിക്കപ്പെടും. ഇതിലൂടെ മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് മില്യനയറാകാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിന് ലഭിക്കുക.

അബുദാബി: മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ താരിഖ് ഷൈഖിന് ആഹ്ലാദം അടക്കാനായില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്. 

ഖത്തറില്‍ താമസിക്കുന്ന താരിഖ്, ഒരു വര്‍ഷമായി എല്ലാ മാസവും സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. 'എന്റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ പണം വളരെയധികം ആവശ്യമാണ്, അതുകൊണ്ട് തന്നെ ഈ സമ്മാനം മികച്ച സമയത്താണ് ലഭിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഈ പണം ഉപയോഗിക്കാനാണ് എ്‌ന്റെ ഒരു സുഹൃത്ത് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പായതിനാല്‍ ഞങ്ങള്‍ ഈ മാസം ആദ്യം തന്നെ ടിക്കറ്റ് വാങ്ങി. സാധാരണ മാസാവസാനമാണ് ടിക്കറ്റ് വാങ്ങുക. ഇത്തവണ എന്റെ രണ്ടു വയസ്സുകാരനമായ മകനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത്. മകന്‍ നമ്പര്‍ തെരഞ്ഞെടുത്തത് കൊണ്ട് ഇന്ന് എനിക്ക് വിജയിക്കാനായി'- ബിഗ് ടിക്കറ്റ് അധികൃതരോട് താരിഖ് പറഞ്ഞു. 

108475 എന്ന ടിക്കറ്റ് നമ്പരാണ് താരിഖിനെ വിജയിയാക്കിയത്. ഇതേ ടിക്കറ്റ് ബിഗ് ടിക്കറ്റ് ഡ്രമ്മിലേക്ക് നിക്ഷേപിക്കപ്പെടും. ഇതിലൂടെ മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് മില്യനയറാകാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിന് ലഭിക്കുക. താരിഖിനെപ്പോലെ ഭാഗ്യം പരീക്ഷിച്ച് വിജയിയാവാന്‍ ഒരു ബിഗ് ടിക്കറ്റ് എടുക്കുക മാത്രമാണ് വേണ്ടത്. ഇതിനായി എന്ന  www.bigticket.ae വെബ്സൈറ്റ് സന്ദര്‍ശിച്ച ഭാഗ്യം പരീക്ഷിക്കൂ. പ്രതിവാര നറുക്കെടുപ്പിലൂടെയും മാസം തോറുമുള്ള ലൈവ് നറുക്കെടുപ്പിലൂടെയും ജീവിതം മാറ്റി മറിക്കുന്ന ക്യാഷ് പ്രൈസുകളുമാണ് കാത്തിരിക്കുന്നത്.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)

പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)

പ്രൊമോഷന്‍ 3  ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)

പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ