
റിയാദ്: സൗദി അറേബ്യയില്‍ സമൂസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ശുചിമുറിയില്‍ പാചകം ചെയ്ത് വില്‍പ്പന നടത്തി വന്ന ഭക്ഷണശാല അധികൃതര്‍ പൂട്ടിച്ചു. 30 വര്‍ഷത്തിലേറെയായി ഇതേ രീതിയില്‍ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മുപ്പത് വര്‍ഷത്തിലേറെയായി ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഭക്ഷണശാല. ഇവിടെ ജിദ്ദ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ ഇല്ലായിരുന്നു. ഇവര്‍ എല്ലാവരും റെസിഡന്‍സി നിയമലംഘകരുമാണ്.
ലഘുഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും ശുചിമുറിയിലാണ് ഇവര്‍ പാകം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറച്ചിയും ചിക്കനും ചീസും ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ പലതും രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ധാരാളം കീടങ്ങളും എലികളും നിറഞ്ഞ സ്ഥലമാണിത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചു പൂട്ടിച്ചതായും ഒരു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായും മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam