അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയ രണ്ട് വയസുകാരന്‍ വീടിന് മുന്നില്‍‍ വെച്ച് കാറിടിച്ച് മരിച്ചു

Published : Mar 29, 2023, 04:05 PM IST
അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയ രണ്ട് വയസുകാരന്‍ വീടിന് മുന്നില്‍‍ വെച്ച് കാറിടിച്ച് മരിച്ചു

Synopsis

കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പിതാവ് തന്റെ കാറില്‍ നിന്ന് ചില സാധനങ്ങള്‍ എടുക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കുട്ടിയും പിതാവിന്റെ കണ്ണുവെച്ചിട്ട് പുറത്തിറങ്ങുകയായിരുന്നു.

അജ്‍മാന്‍: യുഎഇയില്‍ രണ്ട് വയസുകാരന്‍ കാറിടിച്ച് മരിച്ചു. അജ്‍മാനിലെ അല്‍ നുഐമിയ ഏരിയയില്‍ റമദാനിലെ രണ്ടാം ദിവസമായിരുന്നു സംഭവം. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന കുട്ടി തിങ്കളാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അറബ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അല്‍ നുഐമിയയിലെ വില്ലയ്ക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പിതാവ് തന്റെ കാറില്‍ നിന്ന് ചില സാധനങ്ങള്‍ എടുക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കുട്ടിയും പിതാവിന്റെ കണ്ണുവെച്ചിട്ട് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു അറബ് പൗരന്‍ ഓടിച്ചിരുന്ന വാഹനം കുട്ടിയെ ഇടിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിയ്ക്ക് അടിയന്തിര ചികിത്സകള്‍ നല്‍കിയിരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥായിലാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അമ്മ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷം രണ്ട് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ദമ്പതികളുടെ ഇളയ മകനാണ് മരണപ്പെട്ടത്.

Read also:  പ്രവാസിയുടെ മരണത്തില്‍ പോലും തനിക്കെന്ത് കിട്ടുമെന്നാണ് ചിന്ത; ഉള്ളുപൊള്ളുന്ന ആ അനുഭവം സോഷ്യല്‍ മീഡിയയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി