യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

Published : Mar 29, 2023, 02:27 PM ISTUpdated : Mar 29, 2023, 02:32 PM IST
യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

Synopsis

ഭാര്യയെയും നാലും എട്ടുും വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി ഇയാള്‍ എഴുതിവെച്ച കത്തിലുണ്ട്. തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തത്.

ഷാര്‍ജ: യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30 വയസുകാരനാണ് കൊലപാതകങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്‍തതെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജ ബുഹൈറയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഭാര്യയെയും നാല് വയസുള്ള മകനെയും എട്ട്  വയസുള്ള മകളെയും കൊലപ്പെടുത്തിയതായി ഇയാള്‍ എഴുതിവെച്ച കത്തിലുണ്ട്. തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തത്. വസ്‍‍ത്രത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചുവെങ്കിലും പ്രവാസിയെയും കുടുംബത്തെയും കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരമങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

30 വയസ് പ്രായമുള്ള യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞപ്പോഴാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന കുറിപ്പ് പോക്കറ്റില്‍ നിന്ന് കണ്ടെടുത്തത്. പൊലീസ് ഇയാളുടെ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 

Read also: ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവിതാഭിലാഷം പൂർത്തിയാക്കി മടക്കം; ഉംറ കഴിഞ്ഞ് മടങ്ങവേ ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു
നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു