Covid Vaccination in UAE : യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍

By Web TeamFirst Published Jan 15, 2022, 6:26 PM IST
Highlights

 2.3 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്താകെ വിതരണം ചെയ്തതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് 233.22 ഡോസുകള്‍ എന്ന തോതിലാണിത്.

അബുദാബി: യുഎഇയില്‍(UAE) കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍(covid vaccine doses) വിതരണം ചെയ്തു. 55,203 ഡോസുകളാണ് രാജ്യത്ത് നല്‍കിയത്.

 2.3 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്താകെ വിതരണം ചെയ്തതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് 233.22 ഡോസുകള്‍ എന്ന തോതിലാണിത്. ദുബൈയിലെ മിനാ റാഷിദിലെ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് കേന്ദ്രം അടച്ചതായി അബുദാബി ഹെല്‍ത്ത് സര്‍വാസസ് കമ്പനി അറിയിച്ചു. കൊവിഡ് 19 പിസിആര്‍ പരിശോധനയോ വാക്‌സിനേഷനോ ആവശ്യമായവര്‍ സിറ്റി വാക്കിലെയോ അല്‍ ഖവനീജിലെയോ സെഹ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസസ് ഉപയോഗപ്പെടുത്തണം. ഇതിനായി സെഹ ആപ്പ് വഴി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ടു വരെയാണ് സെന്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക.

അതേസമയം യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,02,181 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,59,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,188 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 40,780  കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

click me!