
അബുദാബി: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി പുതിയ ഓഫറുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അബുദാബിയില്‍ നടക്കുന്ന എയര്‍ എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരം.
എയര്‍ എക്സ്പോയിലെ എയര്‍ അറേബ്യയുടെ A310 ബൂത്തിലെത്തുന്നവര്‍ക്ക് തങ്ങളുടെ ബിസിനസ് കാര്‍ഡുകള്‍ അവിടെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നിക്ഷേപിക്കാം. പവലിയന്‍ സന്ദര്‍ശിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തയാഴ്ചയായിരിക്കും നറുക്കെടുപ്പ് നടക്കുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.
അബുദാബി എയര്‍ എക്സ്പോയുടെ പത്താമത് എഡിഷന്‍ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് നടക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി വീണ്ടും അബുദാബി എയര്‍ എക്സ്പോ പുനഃരാരംഭിക്കുന്നത്. രണ്ടായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന എക്സ്പോയില്‍ വ്യോമയാന രംഗത്തു നിന്നുള്ള നിരവധി വിദഗ്ധര്‍ പങ്കെടുക്കും.
ഒരു വര്‍ഷത്തേക്ക് എത്ര വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കി വിമാനക്കമ്പനി
അബുദാബി: യാത്രക്കാരിക്ക് ഒരു വര്‍ഷത്തേക്ക് എത്ര വിമാന യാത്ര വേണമെങ്കിലും നടത്താനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കി വിമാനക്കമ്പനി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇത്തരമൊരു ഓഫര്‍ നല്‍കി യാത്രക്കാരിയെ ഞെട്ടിച്ചത്. ഇത്രയും വലിയ ആനൂകൂല്യം കൊടുക്കാന്‍ ആ യാത്രക്കാരിക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചാല്‍ എയര്‍ അറേബ്യയുടെ വിമാനങ്ങളില്‍ യാത്ര ചെയ്‍തവരുടെ എണ്ണം 10 ലക്ഷം തികഞ്ഞത് അയാളിലൂടെയായിരുന്നു എന്നതാണ് ഉത്തരം.
10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് ചൊവ്വാഴ്ചയാണ് എയര്‍ അറേബ്യ എത്തിച്ചേര്‍ന്നത്. ആ സംഖ്യയിലെത്തിച്ച യാത്രക്കാരിയെ അപ്രതീക്ഷിത സമ്മാനം നല്‍കി ഞെട്ടിച്ചതിനെക്കുറിച്ച് എയര്‍ അറേബ്യ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനാര്‍ഹയായ വ്യക്തിക്ക് അയാള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് അവര്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ