
ദുബൈ: റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്. എക്‌സ്‌പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 80 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ട്വീറ്റ് ചെയ്തു.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അഭിവാദ്യങ്ങള്‍ ഫ്രാന്‍സ് പ്രസിഡന്റിന് അബുദാബി കിരീടാവകാശി കൈമാറി. സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ യുഎഇയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും മാക്രോണ്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. നിക്ഷേപം, സാമ്പത്തിക മേഖലകള്‍, സാങ്കേതിക വിദ്യ, ഊര്‍ജം, ഭക്ഷ്യസുരക്ഷ, സാംസ്‌കാരിക-വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ സഹകരിക്കുന്നതിനാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകളിലും ധാരണകളിലുമെത്തിയത്.
അബുദാബി: കൊവിഡിനെ(Covid 19) പ്രതിരോധിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ(UAE) ഒന്നാമത്. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിലാണ് (Covid Resilience Ranking)യുഎഇ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ചിലിയാണ്(Chile). മൂന്നാം സ്ഥാനം ഫിന്‍ലാന്‍ഡും(Finland) നേടി.
100ല്‍ 203 ആണ് യുഎഇയുടെ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ യുഎഇയ്ക്ക് സാധിച്ചു. വാക്‌സിനേഷന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും അടിസ്ഥാനമാക്കിയാണ് ബ്ലൂംബെര്‍ഗ് കൊവിഡ് റിസൈലന്‍സ് പട്ടിക തയ്യാറാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ വിമാന റൂട്ടുകള്‍ തുറന്നു നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുമ്പിലുണ്ട്. 406 വിമാന റൂട്ടുകളാണ് യുഎഇ തുറന്നിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam