യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

By Web TeamFirst Published Jul 7, 2022, 10:49 PM IST
Highlights

പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌കാരത്തിന് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. പള്ളികളും ഈദ് ഗാഹുകളും സുബ്ഹ് നമസ്‌കാരത്തിന് ശേഷം തുറക്കും. 

അബുദാബി: യുഎഇയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. നമസ്‌കാരവും ഖുതുബയും 20 മിനിറ്റില്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നമസ്‌കാര സ്ഥലത്ത് മാസ്‌ക് ധരിക്കണം, ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം, നമസ്‌കാരത്തിനുള്ള പായ കൊണ്ടുവരണം, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിങ്ങനെ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌കാരത്തിന് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. പള്ളികളും ഈദ് ഗാഹുകളും സുബ്ഹ് നമസ്‌കാരത്തിന് ശേഷം തുറക്കും. 

വിവിധ സ്ഥലങ്ങളിലെ നമസ്‌കാര സമയം 

അബുദാബി - 05.57
ദുബൈ - 05.52
ഷാര്‍ജ- 05.51
അല്‍ഐന്‍- 05.51
ഫുജൈറ- 05.48
ഉമ്മുല്‍ഖുവൈന്‍- 05.50
റാസല്‍ഖൈമ- 05.48-
അജ്മാന്‍- 05.51
 

click me!