
ദുബൈ: വന്‍കിട നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ സ്ഥിരമായി താമസിക്കാനുള്ള പദ്ധതി 'ഗോള്‍ഡന്‍ കാര്‍ഡ്' യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 6800 പേര്‍ക്കാണ് സ്ഥിരം താമസരേഖ അനുവദിച്ചിരിക്കുന്നത്. വന്‍കിട നിക്ഷേപകര്‍, പ്രശസ്തരായ പ്രൊഫഷണലുകള്‍ എന്നിവരെയാണ് ഈ വിഭാഗത്തിലേക്ക് ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഗോള്‍ഡന്‍കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചത്. 6800 പേരുടെ യുഎഇയിലെ നിക്ഷേപം 100 ബില്യന്‍ ദിര്‍ഹത്തോളം വരും. മികച്ച പ്രതിഭകള്‍ക്കും യു.എ.ഇ യുടെ വളര്‍ച്ചക്കായി വലിയ സംഭാവന നല്‍കിയവര്‍ക്കുമായാണ് ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരിലുള്ള സ്ഥിരം താമസ രേഖ നല്‍കിയതെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.
രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവര്‍ സ്ഥിരം പങ്കാളികളാകണമെന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗോള്‍ഡന്‍കാര്‍ഡ് പദ്ധതിയെ വ്യവസായസമൂഹം സ്വാഗതം ചെയ്തു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam