യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു

Published : Sep 14, 2025, 12:59 PM IST
hussain khansaheb

Synopsis

യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും.

അബുദാബി: യുഎഇയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വഴികാട്ടിയ പ്രമുഖ ഇമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. യുഎഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്​ ആൽ മക്​തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം.

യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935-ൽ സ്ഥാപിതമായ ഖാൻസാഹെബ് ഗ്രൂപ്പ്, യുഎഇയുടെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രശസ്തമായ കെട്ടിടങ്ങൾ അവർ നിർമ്മിച്ചു. 1954 മുതൽ 2016 വരെ ഹുസൈൻ അബ്ദുൾറഹ്മാൻ ഖാൻസാഹെബ് ആയിരുന്നു ഗ്രൂപ്പിന്റെ ചെയർമാൻ. ഷാർജയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യു.എ.ഇയിലെ ആദ്യത്തെ റോഡ് നിർമിക്കുന്നത് ഇവരുടെ സ്ഥാപനമാണ്. പിന്നീട് ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ്​ മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യു.എ.ഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തിൽ ഇവർ പങ്കുവഹിച്ചു.യുഎഇയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വഴികാട്ടി എന്നാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി