
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) റോഡിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല.
ഷദാദിയ യൂണിവേഴ്സിറ്റി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ഫർവാനിയ ഗവർണറേറ്റിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പട്രോൾ, ഷദാദിയ ഫയർ സ്റ്റേഷൻ, എമർജൻസി പോലീസ് പട്രോൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam