
അബുദാബി: യുഎഇയില്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
'ചെറിയ പെരുന്നാളിന്‍റെ അവസരത്തില്‍ എന്‍റെ സഹോദരങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്കും ലോകമെമ്പാടമുള്ള മുസ്ലിംകൾക്കും ആശംസകൾ നേരുന്നു. സമാധാനവും അനുഗ്രഹങ്ങളും സമൃദ്ധിയും എല്ലാവര്‍ക്കും നല്‍കുന്നതിനായി നമുക്ക് ഒന്നിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാം' - യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിച്ചു.
Read Also - പൗരന്മാർക്കും പ്രവാസികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈത്ത് അമീർ
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. 'സന്തോഷപൂര്‍വ്വമായ ഈദ് ആശംസിക്കുന്നു...യുഎഇയിലെയും ജനങ്ങൾക്കും എല്ലാ മുസ്ലിംകൾക്കും എല്ലാ വര്‍ഷവും സുരക്ഷിതത്വവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകട്ടെ. എല്ലാ വര്‍ഷവും നല്ല നാളെക്ക് വേണ്ടിയുള്ള നമ്മുടെ പ്രതീക്ഷ പുതുക്കപ്പെടുകയാണ്. എല്ലാ വര്‍ഷവും മുസ്ലിംകള്‍ സന്തോഷത്തിലും സ്നേഹത്തിലും സമാധാനത്തിലുമാണ്'- ദുബൈ ഭരണാധികാരി കുറിച്ചു. ദുബൈ കിരീടാവകാശിയും ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam