
അബുദാബി: മൊബൈല്‍ നെറ്റ്‍വര്‍ക്കിന് പേരുമാറ്റി യുഎയിലെ മൊബൈല്‍ കമ്പനികള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് 'സന്തൂക് അല്‍ വത്വന്‍' എന്ന് പേരിട്ടിരിക്കുന്നത്. രാജ്യത്ത് പെട്രോളിയം അനന്തര കാലത്തേക്കുള്ള ഗവേഷണ പദ്ധതികള്‍ക്കായി പ്രമുഖ്യ സ്വദേശി വ്യവസായി ആരംഭിച്ച പദ്ധതിയാണ് സന്തൂക് അല്‍ വത്വന്‍.
2018ല്‍ 51 കോടി ദിര്‍ഹമാണ് (970 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പദ്ധതിക്കായി സമാഹരിച്ചത്. രാജ്യത്തെ 70 പ്രമുഖ വ്യവസായികള്‍ 21 കോടി ദിര്‍ഹം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ സ്വദേശി യുവാക്കളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ മേഖലയില്‍ നിക്ഷേപനങ്ങള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കാനുമാണ് ഈ പണം വിനിയോഗിക്കുക. 1000 സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് കോഡിങ് പരിശീലനം, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ 50ലധികം ഗവേഷകര്‍ക്ക് സഹായം, 10 ഹൈടെക് സ്റ്റാര്‍ട്ടപ്പുകള്‍, 18 വയസില്‍ താഴെയുള്ള മിടുക്കന്മാരായ 500 സ്വദേശി വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam