100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ സ്വീകരിച്ച് തുടങ്ങി

Published : Nov 01, 2022, 10:50 PM IST
100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ സ്വീകരിച്ച് തുടങ്ങി

Synopsis

ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച അറിയിച്ചു.

അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഐ.സി.പി വെബ്‍സൈറ്റ് വഴി യുഎഇ വിസയ്ക്ക് അപേക്ഷ നല്‍കാം. വെബ്‍സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന വിഭാഗത്തില്‍ 'വിസ ഫോര്‍ ഹയ്യാ കാര്‍ഡ് ഹോള്‍ഡേഴ്സ്' എന്ന മെനു തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുകയും ഫീസ് അടയ്ക്കുകയും വേണം. 

വിസ ലഭിക്കുന്ന ഫുട്‍ബോള്‍ ആരാധകര്‍ക്ക് 90 ദിവസത്തെ കാലയളവില്‍ യുഎഇയില്‍ എത്ര തവണ വേണമെങ്കിലും പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യാം. 100 ദിര്‍ഹമായിരിക്കും വിസയ്ക്ക് ഫീസ് നല്‍കേണ്ടത്. ആവശ്യമെങ്കില്‍ വിസാ കാലാവധി പിന്നീട് 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാം. ഇതിന് സാധാരണ നിരക്കിലുള്ള ഫീസ് നല്‍കണം.

Read also: പനി ബാധിച്ച് അവശനിലയിൽ നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറേബ്യൻ ഉപദ്വീപിലെ ആദ്യ 'മൈനർ ബസിലിക്ക', അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന് ചരിത്ര പദവി
ഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ, രാജ്യത്തുടനീളം എയർഷോ, ആഹ്വാനവുമായി ശൈഖ് ഹംദാൻ