
മസ്‍കത്ത്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് ഒമാനില്‍ മരിച്ചത്.
നാട്ടിലേക്ക് മടങ്ങാനായി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പിതാവ് - അഹമ്മദ് സാലിം. മാതാവ് - സൈനബ കുഞ്ഞു. ഭാര്യ - സോഫിയ. മക്കള്‍ - അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍ - നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പനി ബാധിച്ച് അവശനിലയിൽ നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശി വിനോദ് കുമാറിന്‍റെ (മഹേഷ് -37) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു.
Read More - കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam