ഇറാൻ-ഇസ്രായേൽ സംഘർഷം: യുഎഇ പ്രസിഡൻ്റും സൗദി അറേബ്യ കിരീടാവകാശിയും കുവൈത്ത് അമീറുമായി ചർച്ച നടത്തി

Published : Jun 23, 2025, 10:58 AM IST
kuwait amir exchanged eid greetings to citizens and expatriates

Synopsis

സംഭാഷണത്തിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത ഗൗരവമായ രാഷ്ട്രീയ-സൈനിക അവസ്ഥയുടെ പശ്ചാത്തലത്തിൽ, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹയുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഫോൺ സംഭാഷണങ്ങൾ നടത്തി.

സംഭാഷണത്തിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത നേതാക്കൾ ഓർമ്മിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന അത്യന്തം ഉൽക്കണ്ഠാജനകമായ സ്ഥിതിവിവരങ്ങളെക്കുറിച്ചും, ഇറാനും ഇസ്രായേലും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷ സാധ്യതകളെക്കുറിച്ചും വിശദമായി ചർച്ച നടന്നു.

പ്രാദേശികവും ആഗോളവുമായ സുരക്ഷാ വെല്ലുവിളികൾ, ആഗോള വിപണികൾക്കുമേൽ പ്രത്യാഘാതങ്ങൾ, കൃത്യമായ നയരേഖകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയും നേതാക്കളുടെ ശ്രദ്ധയിൽപെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്