ഒറ്റ ദിവസത്തില്‍ നാല് രാഷ്ട്ര നേതാക്കളെ കണ്ടു; വിശ്രമമില്ലാതെ ഔദ്യോഗിക ജോലിയില്‍ വ്യാപൃതനായി ശൈഖ് മുഹമ്മദ്

By Web TeamFirst Published Dec 6, 2022, 11:00 PM IST
Highlights

ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് മുഹമ്മദ് പിറ്റേന്ന് രാവിലെ 11 മണിയോടെ ഖത്തറിലേക്ക് യാത്ര തിരിച്ചു.

അബുദാബി: ഒരു ദിവസത്തില്‍ നാല് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വരെ ഔദ്യോഗിക ജോലിയില്‍ വിശ്രമമില്ലാതെ വ്യാപൃതനായിരുന്നു ശൈഖ് മുഹമ്മദ്. 

ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് മുഹമ്മദ് പിറ്റേന്ന് രാവിലെ 11 മണിയോടെ ഖത്തറിലേക്ക് യാത്ര തിരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തമാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ചയായി. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ യുഎഇ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാഹോദര്യ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.

Read More -  ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്

മണിക്കൂറുകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് 3.18ന് ദോഹയില്‍ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ച അദ്ദേഹം അബുദാബി ബഹിരാകാശ സംവാദത്തിനായി എമിറേറ്റില്‍ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍ഗോസിനെ സ്വാഗതം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെ മലേഷ്യയിലെ രാജാവ് അല്‍സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായ്‌ക്കൊപ്പവും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

Read More -  ഷാര്‍ജ പൊലീസില്‍ 2000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണാധികാരിയുടെ അംഗീകാരം

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും പെട്രോനാസും തമ്മിലുള്ള ചരിത്രപരമായ കരാറില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു. തിരക്കേറിയ ഔദ്യോഗിക ജോലിക്കിടയിലും എപ്പോഴും ജനങ്ങള്‍ക്ക് മുമ്പില്‍ പുഞ്ചിരിച്ച് മാത്രം കാണപ്പെടുന്ന ഭരണാധികാരി കൂടിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 
 

click me!