Asianet News MalayalamAsianet News Malayalam

ഷാര്‍ജ പൊലീസില്‍ 2000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണാധികാരിയുടെ അംഗീകാരം

ഷാര്‍ജ റേഡിയോയിലൂടെയും ഷാര്‍ജ ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യുന്ന ഭരണാധികാരിയുടെ പ്രത്യേക പരിപാടിയിലാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 

Sharjah Ruler approves 2000 new jobs at Sharjah Police
Author
First Published Dec 6, 2022, 8:54 AM IST

ഷാര്‍ജ: ഷാര്‍ജ പൊലീസില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അംഗീകാരം. യുഎഇ സ്വദേശികള്‍ക്ക് വേണ്ടിയായിരിക്കും ഈ തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ഷാര്‍ജയുടെ 2023, 2024 ബജറ്റുകളില്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഷാര്‍ജ റേഡിയോയിലൂടെയും ഷാര്‍ജ ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യുന്ന ഭരണാധികാരിയുടെ പ്രത്യേക പരിപാടിയിലാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതിന് പുറമെ ഷാര്‍ജ സര്‍വകലാശാലയിലെയും അമേരിക്കന്‍ യൂണിവേഴ്‍സിറ്റി ഓഫ് ഷാര്‍ജയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 2023 അക്കാദമിക വര്‍ഷം സ്‍കോളര്‍ഷിപ്പുകള്‍ അനുവദിക്കാനും ഭരണാധികാരി നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റിയാണ് സ്വദേശികള്‍ക്ക് വേണ്ടി ഈ സ്‍കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്.

Read also: കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാ​ർ​ജ മ​ലീ​ഹ​യി​ലെ 400 ഹെ​ക്ട​ർ പാ​ട​ത്ത്  ഗോ​ത​മ്പു​ കൃഷി ആംരഭിച്ചിരുന്നു. യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മിയാണ് ഗോ​ത​മ്പു​കൃ​ഷി​ക്ക് വി​ത്തി​റ​ക്കിയത്. ഇവിടുത്തെ വി​പു​ല​മാ​യ ജ​ന​സേ​ച​ന സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഗോ​ത​മ്പ് ഉ​ൽ​പാ​ദ​നത്തിവായി ഷാര്‍ജ തയ്യാറാക്കിയ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണ് ഇപ്പോഴത്തേത്. അടുത്ത മൂന്ന് വര്‍ഷത്തിനു​ള്ളി​ൽ 1400 ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം. നാല് മാസത്തിനകം ആദ്യ വിളവെടുപ്പ് സാധ്യമാവുമെന്നാണ് പ്രതീക്ഷ.

Read also: പ്രവാസികളുടെ 21 വയസായ മക്കളുടെ ഇഖാമ പുതുക്കുന്നതിന് നിയന്ത്രണം

Follow Us:
Download App:
  • android
  • ios