അബുദാബി: യുഎഇയിലെ പള്ളികളില്‍ (Mosques in UAE) മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (Rain seeking prayer) നടക്കും. അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആഹ്വാനം ചെയ്‍തു.
അറബിയില്‍ 'സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ' എന്ന് അറിയപ്പെടുത്ത ഈ നമസ്‍കാരം യുഎഇയില്‍ അടുത്ത വെള്ളിയാഴ്‍ച ജുമുഅ നമസ്‍കാരത്തിന് മുമ്പായിരിക്കും നടക്കുക. മഴയ്‍ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി രാജ്യത്തെ എല്ലാ മുസ്‍ലിംകളും പ്രവാചക ചര്യ അനുസരിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം.
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‍ചകളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഖത്തര്‍ അമീര്‍ ശൈഖ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അതത് രാജ്യങ്ങളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam