സൗദി അറേബ്യയിൽ 40 പേർക്ക് കൂടി കൊവിഡ്, ഒരു മരണം

By Web TeamFirst Published Nov 7, 2021, 10:17 PM IST
Highlights

സൗദി അറേബ്യയിൽ ഇന്ന് 40 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും 64 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്‍തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 40 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു (New covid infections). രോഗ ബാധിതരിൽ 64 പേർ കൂടി സുഖം പ്രാപിച്ചു (covid recoveries). ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു (covid death). ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,930ഉം രോഗമുക്തരുടെ എണ്ണം 5,37,858ഉം ആയി. ആകെ മരണസംഖ്യ 8,804 ആയി ഉയർന്നു. 

രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്‍ത രോഗികളുടെ എണ്ണം: റിയാദ് - 13, ജിദ്ദ - 7, മദീന - 4, മക്ക - 3, ഖോബാർ - 2, മറ്റ് 13 പ്രവിശ്യകളില്‍ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 46,285,514 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‍തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!