
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യ സന്ദര്‍ശിക്കും. ഇന്ന് റഷ്യയിലേക്ക് പോകുന്ന യുഎഇ പ്രസിഡന്റ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തും.
യുക്രൈന്‍ പ്രതിസന്ധിയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎഇ-റഷ്യ ബന്ധവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളും ചര്‍ച്ചയാകും.
Read More: രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങരുത്; അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസ്
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ നിയമം പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആഴ്ചയിലൊരിക്കല്‍ ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് നിര്‍ദ്ദേശം.
ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍. ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ടിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ നിയമത്തിലൂടെ ഉറപ്പുവരുത്തും. തൊഴില്‍ സമയം, പ്രതിവാര അവധി എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആഴ്ചയിലൊരിക്കല്‍ ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിര്‍ദേശങ്ങളില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് അവതരിപ്പിച്ച ഈ നിയമം ഔദ്യോഗിക ഗസ്റ്ററില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
Read More: യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം
നിയമവിരുദ്ധമായി യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ കുറഞ്ഞത് 50,000 ദിര്‍ഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിര്‍ഹം വരെയായി ഉയരും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താലോ 18 വയസില്‍ താഴെയുള്ള ആളിനെ ഗാര്‍ഹിക തൊഴിലാളിയായി നിയമിച്ചാലോ ഇതേ തുക പിഴ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam