കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.

അബുദാബി: രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു. 

കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ അബുദാബിയിലെ ഓപ്പണ്‍ ബീച്ചുകളില്‍ നീന്താന്‍ അനുമതിയുള്ളൂ.രാത്രിയിലും പുലര്‍ച്ചെയും നീന്താന്‍ പാടില്ല. മാത്രമല്ല കുട്ടികളെ തനിച്ച് കടലില്‍ നീന്താന്‍ വിടുന്നതും അപകടകരമാണ്. കുട്ടികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ കൂടെ ഉണ്ടാകണം. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, മുന്‍സിപ്പാലിറ്റി, ഗതാഗത വകുപ്പ് എന്നിവയുടെ സഹരകരണത്തോടെയാണ് ബോധവത്കരണം നടത്തുന്നത്. 

അല്‍ബത്തീന്‍ ബീച്ച്, ഹുദൈരിയാത്ത് ബീച്ച്, സൗദിയാത്ത് ബീച്ച്, കോര്‍ണിഷ് ബീച്ച്, സൗദിയാത്ത് ബീച്ച് ക്ലബ്ബ് എന്നിവയാണ് അബുദാബിയില്‍ നീന്താന്‍ അനുയോജ്യമായ ബീച്ചുകള്‍. ബീച്ചുകളില്‍ ഇറങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എമിറേറ്റിലെ മുങ്ങി മരണ കേസുകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

Read More:  ദുബൈയിലെ താമസക്കാര്‍ ഒപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നല്‍കേണ്ടതില്ല; നിബന്ധനയില്‍ മാറ്റം

യുഎഇയില്‍ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി 

ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ നിയമം പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍.

Read More-  രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍; സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍

ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ടിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ നിയമത്തിലൂടെ ഉറപ്പുവരുത്തും. തൊഴില്‍ സമയം, പ്രതിവാര അവധി എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആഴ്ചയിലൊരിക്കല്‍ ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിര്‍ദേശങ്ങളില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് അവതരിപ്പിച്ച ഈ നിയമം ഔദ്യോഗിക ഗസ്റ്ററില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.