
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,769 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,674 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ മരണപ്പെട്ടതായും അറിയിപ്പില്‍ പറയുന്നു.
പുതിയതായി നടത്തിയ 1,92,567 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,44,022 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,24,192 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,315 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,515 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്. അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.
ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.
പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം നാട്ടിൽ എത്തിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന. മക്കൾ: മുഹമ്മദ് അഷ്മാൽ, മുഹമ്മദ് മിഷാൽ. ജിദ്ദയിൽ ഖബറടക്കി. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അംഗങ്ങളായ മുഹ്‌യുദ്ധീൻ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദീൻ തങ്ങൾ, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ വിവിധ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ