UAE Covid Report : യുഎഇയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

Published : Jan 21, 2022, 03:52 PM ISTUpdated : Jan 21, 2022, 03:53 PM IST
UAE Covid Report :  യുഎഇയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,01,356  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  819,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന്  2,921 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,251 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,01,356  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  819,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 765,982 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,207 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 51,677 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

ദുബൈ: കൊവിഡ് പിസിആര്‍(Covid PCR test) പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ(Dubai) ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.

പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള ശേഷി ഇവ ഓരോന്നിനുമുണ്ട്. നിലവില്‍ 200ലേറെ പരിശോധനാ കേന്ദ്രങ്ങളാണ് എമിറേറ്റിലുള്ളത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ആളുകള്‍ക്ക് ഡ്രൈവ് ത്രൂ ഓപ്ഷനും തെരഞ്ഞെടുക്കാം. പുതിയതായി അനുവദിച്ച പരിശോധനാ സൗകര്യമായ അല്‍ ലുസൈലി സ്‌ക്രീനിങ് ഹാള്‍ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തില്‍ പരിശോധന നടത്തും. ഡിഎച്ച്എ ആപ്പ് വഴി ഇതില്‍ ബുക്ക് ചെയ്യാം. രാവിലെ എട്ടു മണി മുതല്‍ നാലു വരെയാണ് ഇവിടെ പരിശോധന നടത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ